കാഞ്ഞിരപ്പള്ളി:കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും എൽ എസ് എസ് ഓഫ് ലൈൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ യുപി സ്കൂളിൽ നടന്നു.കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു.കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. എ അബ്ദുൽ ജബ്ബാർ, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി. എ ഷാഹുൽ ഹമീദ്,കെ എസ് ടി യു ജില്ലാ സെക്രട്ടറി തൗഫീഖ് കെ. ബഷീർ, പി.എം. മുഹമ്മദ് ഫൈസൽ,വനിതാവിഭാഗം ജില്ല പ്രസിഡൻറ് റോഷ്ന മനോജ്, ജനറൽ സെക്രട്ടറി അനീഷനാസർ, കെ എ ഷഫീർ ഖാൻ,സുമയ്യ വി എം ,രാജി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours