ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് ഇലക്ഷന്‍ ക്യാമ്പ് കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉ ദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബോബി വേലിക്കകത്ത്, വൈസ് ഡയറ ക്ടര്‍ സി. റിറ്റ മരിയ എഫ്‌സിസി, ബ്രദര്‍ ഷിജിന്‍ കമ്പിയകത്ത് എന്നിവരുടെ നേതൃത്വത്തില്‍ രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു.

എരുമേലി ഫൊറോനയില്‍ നിന്നും അലക്‌സ്‌മോന്‍ ബിനോയ് മണ്ണാര്‍കുളം പ്രസിഡന്റ്, കുമളി ഫൊറോനയില്‍ നിന്നും റോസ് എല്‍സ നൈനാന്‍ പുത്തന്‍പുരക്കല്‍ വൈസ് പ്രസിഡന്റ്, പൊന്‍കുന്നം ഫൊറോനയില്‍ നിന്നും ക്രിസ്സണ്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍ സെക്രട്ടറി, ഉപ്പുതറ ഫൊറോനയില്‍ നിന്നും അയോണാ മരിയ റെജി ചാറാടിയില്‍ ജോയിന്റ് സെക്രട്ടറി എന്നിവരും മുണ്ടക്കയം ഫൊറോനയില്‍ നിന്നും ആല്‍ബെര്‍ട്ട് ടോം നടുത്തൊട്ടിയില്‍, അണക്കര ഫൊറോനയില്‍ നിന്നും ജുവല്‍ മാത്യു തെക്കുംമുറിയില്‍ എന്നിവര്‍ സ്റ്റുഡന്റ് ഓര്‍ഗനൈസേഴ്‌സായും തിരഞ്ഞെടുക്കപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours