തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫിന് അനു കൂലമായ സാഹ്ചര്യം. ആന്റോ ആന്റണി…
കാഞ്ഞിരപ്പളളി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ഐക്യ ജനാധിപത്യ മുന്നണി  തയ്യാറായതായും യു ഡി എഫിന് മികച്ച വിജയം ഉറപ്പുണ്ടെന്നും ആന്റോ ആന്റണി എം പി അഭിപ്രായപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹ്‌ചര്യങ്ങൾ പൂർണ്ണമായും യു ഡി എഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി പ്രവർത്തകർ കോൺഗ്രസ്സുമായി സഹകരിക്കാൻ കടന്നുവരുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റോ ആന്റണി എം പി.
 മണ്ഡലം പ്രസിഡന്റ്  ജോബ് കെ. വെട്ടത്തിന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറിമാരായ  പി എ ഷെമീർ, റോണി കെ. ബേബി, പ്രകാശ് പുളിക്കൻ, ടി എസ് രാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ്,  കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി  ജീരാജ് , സുനിൽ സീബ്ലൂ, ഒ എം ഷാജി, ബേബി വട്ടക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗം ജാൻസി ജോർജ് കിഴക്കേത്തലക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ നിബു ഷൗക്കത്ത്, നായിഫ് ഫൈസി ,
 കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പി മോഹനൻ, മാത്യു കുളങ്ങര, രഞ്ജു തോമസ്, സിബു ദേവസ്യ,  അബ്ദുൽ ഫത്താക്ക്, റസ്സിലി തേനംമാക്കൽ,  ബിനു കുന്നുംപുറം , പി പി എ സലാം പാറക്കൽ, രഞ്ജു തോമസ്, ഷെജി പാറയ്ക്കൽ , പി എ താജു, കെ കെ ബാബു, സിനി ജിബു , അജ്മൽ പാറയ്ക്കൽ, മുഹമ്മദ് സജാസ്,  അസ്സി പുതുപ്പറമ്പിൽ,  കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, സഹകരണ ബാങ്ക് അംഗങ്ങളായ സക്കീർ കട്ടുപ്പാറ, തോമസുകുട്ടി ഞള്ളത്തുവയലിൽ, ഫിലിപ്പ് നിക്കളോ വാസ് പള്ളി വാതുൽക്കൽ , ടി ജെ മോഹനൻ ,    നേതാക്കളായ രാജു തേക്കുംതോട്ടം, ബിജു പത്യാല, ഷാജി പെരുന്നേപ്പറമ്പിൽ, ഉണ്ണി ചെറിയാൻ ചീരംവേലിൽ,  ഇ എസ് സജി ഇല്ലത്തുപറമ്പിൽ, അൻവർ പുളിമൂട്ടിൽ , സാബു കാളാന്തറ, ബെന്നി കുന്നേൽ, ജോർജ്കുട്ടി കൂവപ്പള്ളി , ഷാജി ആനിത്തോട്ടം , അനി ഫിലിപ്പ്, റസ്സിലി ആനിത്തോട്ടം,   എന്നിവർ  പ്രസംഗിച്ചു.