ചേനപ്പാടി കിഴക്കേക്കര ഭഗവതി ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഹെൽത്ത് സെന്റർ പടിയിലേക്കുള്ള റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ നിന്നും 30 ല ക്ഷം രൂപയും, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപയും ഉൾപ്പെടെ 40 ലക്ഷം രൂപ അനുവദിച്ച് റീ ടാറിങ്ങും മറ്റു പുനരുദ്ധാ രണ പ്രവർത്തികളും നടത്തി ഗതാഗതയോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സുധ വിജയൻ അധ്യക്ഷയായി. മുൻ പഞ്ചായത്ത് മെമ്പർമാരായ ടി.വി ഹർഷകുമാർ, പി.കെ തുളസി, പൊതുപ്രവർത്തകരായ അഖിൽ കെ.ഓ, രാജു നെച്ചുമണ്ണിൽ, വി.ഡി പ്രസ ന്നകുമാർ, ജയൻ ആർ. നായർ,തോമസ് കണ്ടത്തിൽ എന്നിവർ സംസാരിച്ചു.

ചേനപ്പാടി- വിഴിക്കത്തോട് റോഡിനെയും, ചേനപ്പാടി- എരുമേലി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ലിങ്ക് റോഡ് കാലങ്ങളായി തകർന്നു കിടക്കുകയായിരുന്നു. നൂറുക ണക്കിന് ആളുകളുടെ ഏക സഞ്ചാരമാർഗ്ഗമായ ഈ റോഡ് യാത്രാദുരിതം മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാ ണ് പൂർണ്ണമായും റീടാർ ചെയ്യുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചതെന്നും എംഎൽഎ അറിയിച്ചു. എരുമേലി ഗ്രാമപഞ്ചായത്തിലെ എല്ലാ പിഡബ്ല്യുഡി റോഡുകളും ഇതിനോടകം റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയതായും എംഎൽഎ അറിയിച്ചു. ഭാവിയിൽ എരുമേലി എയർപോർട്ട് യാഥാർത്ഥ്യമാകുമ്പോൾ കിഴക്കേക്കര ഹെൽത്ത് സെന്റർ പടി റോഡ് ഒരു ബൈപ്പാസ് ആയി വികസിപ്പിക്കാൻ കഴിയുന്ന റോഡും ആണ്.

+ There are no comments
Add yours