ഓടിക്കൊണ്ടിരിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞു വീണു സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ലു തകർന്നു

Estimated read time 0 min read
Share :

ദേശീയ പാതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞു വീണു സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ലു തകർന്നു. കഴിഞ്ഞ ദിവസം മുണ്ടക്കയത്തു നിന്നും പൊൻകുന്നത്തേക്കു പോവുകയായിരുന്ന സെറ ബസ് വൈകിട്ട് 4.10ന് ചോറ്റി നിർമാലാരം ജംക്‌ഷനിലെത്തിയപ്പോളാണ് പാതയോരത്തു നിന്നു ആഞ്ഞിലി മരത്തിന്റെ ഉണങ്ങിയ ചില്ല വീണത്.

മരച്ചില്ല വീഴുന്നതു കണ്ടു ബസ് ഡ്രൈവർ മമ്മാംപറമ്പിൽ സിനാജ് സഡൻ ബ്രേക്കിട്ടു നിർത്തിയതിനാൽ അപകടം ഒഴിവാ യി. സ്കൂൾ വിദ്യാർഥികളടക്കം ബസിൽ യാത്രക്കാരുണ്ടായിരുന്നു.ബസിന് മുപ്പതിനായിരത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി ബസുടമ അറിയിച്ചു. ഒരാഴ്ച മുൻപ് കോടതിപ്പടിക്കു സമീപവും ദേ ശീയ പാതയിൽ ഉണങ്ങിയ മരച്ചില്ല ഒടിഞ്ഞു വീണു. ഈസമയം ഇതുവഴിയെത്തിയ ബസിന്റെ ഡ്രൈവർ പെട്ടന്നു നിർത്തിയതിനാൽ ബസിനു മുകളിൽ വീഴാതെ അപകടം ഒഴിവാകുകയായിരുന്നു. ദേശീയ പാതയോരത്തെ ഉണങ്ങിയ മരങ്ങളും, മരച്ചില്ലകളും വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി.

Share :

You May Also Like

More From Author

+ There are no comments

Add yours