പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Say No To Drugs

Estimated read time 1 min read
Share :

വൈസ് മെൻസ് ക്ലബ് പൊൻകുന്നത്തിന്റെ ആഭിമുഖ്യത്തിൽ റീജിയണൽ പ്രോജക്ട് ആയ Say No To Drugs എന്ന പ്രോഗ്രാം പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തി. ക്ലബ്‌ പ്രസിഡന്റ് ശ്രീകാന്ത്എസ് ബാബു അധ്യക്ഷത വഹിച്ചു. സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ 2 റീജിയണൽ ഡയറക്ടർ ഡോക്ടർ വി രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ സന്ദേശം എക്സൈസ് ജില്ലാ കോർഡിനേറ്റർ ബെന്നി സെബാസ്റ്റ്യനും, റോഡ് സുരക്ഷയും ലഹരി ഉപയോഗവും എ ന്ന വിഷയത്തിൽ കാഞ്ഞിരപ്പള്ളി എ എം വി ഐ റ്റിനേഷ് മോനും സ്കൂൾ കുട്ടികൾക്കായി വിശദമായ ക്ലാസ് നയിച്ചു. ക്ലബ് സെക്രട്ടറി സജേഷ് കുമാർ,ഗവൺമെന്റ് എച്ച്എസ്എസ് പ്രിൻസിപ്പൽ നിയാസ് എം എച്ച്, ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് രജനി എം സി, എൻഎസ്എസ് വോളണ്ടിയർ കുമാരി ദേവലക്ഷ്മി, ജിയോ മോൻ,,കെ എസ് ഗോപിനാഥ് പിള്ള, തോമസ് ജോർജ്, രാജീവ് പി, കറിയാച്ചൻ പി ജെ, ജോസഫ് തോമസ്, കൈലാസ് സേട്ടു, കാർത്തിക ശ്രീകാന്ത്, അമ്മിണിക്കുട്ടിയമ്മ, സിസി മോൾ തോമസ്,രാജി സജേഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours