പൊൻകുന്നം മൂഹിയിദ്ധീൻ ജുമാമസ്ജിദിൽ മോഷണം

Estimated read time 1 min read
Share :

പൊൻകുന്നം മൂഹിയിദ്ധീൻ ജുമാമസ്ജിദിൽ മോഷണം. പള്ളിയോട് ചേർന്നുള്ള ഉസ്താദുമാരുടെ റൂമിലാണ് മോഷണം നടന്നത്.ചീഫ് ഇമാമിന്റെ മൊബൈൽ ഫോ ൺ മോഷണം പോയിട്ടുണ്ട്.പള്ളിയുടെ സി സി ടി വി യിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

പൊൻകുന്നം മുഹിയദ്ദീൻ ജുമാ മസ്ജിദിനോട്‌ ചേർന്നുള്ള ഉസ്താദുമാരുടെ റൂമിലാണ് മോഷണം നടന്നത്. രാത്രി 8:30 ന് ശേഷം മസ്ജിദിൽ നമസ്കാരത്തിനായി ഉസ്താദുമാ ർ പ്രവേശിച്ചതിന് ശേഷമാണ് മോഷ്ടാവ് ഉസ്താദ്മാരുടെ റൂമിൽ കയറിയത്.എല്ലാ റൂമികളിലും കയറി തപ്പിയതിന് ശേഷം മോഷ്ടാവ് പൊൻകുന്നം ജുമാ മസ്ജിദിലെ ചീ ഫ് ഇമാമിന്റെ റൂമിൽ കയറാൻ ശ്രമിച്ചെങ്കിലും റൂം പൂട്ടി കിടന്നതിനാൽ അകത്ത് കയറാൻ സാധിച്ചില്ല.ഇതോടെ സമീപത്തെ ജനാല വഴിയാണ് മൊബൈൽ ഫോ ൺ കൈക്കലാക്കിയത്.

നമസ്കാരം കഴിയുന്നതിന് മുൻപ് കടന്ന് കളയുകയുമായിരുന്നു. റൂമിന് സമീപം ഇരുന്ന മേശ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് മോഷ്ടാവ് റൂമിൽ പരിശോധിച്ചത്. രണ്ട് വർഷങ്ങൾക്ക് മുൻപും സമാനമായ രീതിയിലുള്ള മോഷണം ഇവിടെ നടന്നിട്ടുണ്ട് അന്നും മുൻപുണ്ടായിരുന്ന ചീഫ് ഇമാമിന്റെ മൊബൈൽ ഫോൺ മോഷ ണം പോയിട്ടുണ്ട്. പള്ളിയുടെ സി സി ടി വി യിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ജമാഅത്ത് ഭാരവാഹികൾ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ പ രാതി നൽകിയിട്ടുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours