കാഞ്ഞിരപ്പള്ളി: അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകു പ്പിന്റെ നിർദ്ദേശപ്രകാരം സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ ആ ഭിമുഖ്യത്തിൽ പേട്ട ഗവ.ഹൈസ്ക്കൂൾ, നൂറുൽ ഹുദ, മൈക്ക ഇംഗ്ലീഷ് മീഡിയം എന്നീ സ്ക്കൂളുകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കൃതി 2020 എന്ന പേരിൽ സഹക രണ വകുപ്പ് സംസ്ഥാന, ജില്ലാ തലത്തിൽ ഏപ്രിൽ മാസം നടത്തുന്ന സാഹിത്യ, രചന മത്സരത്തിൽ പങ്കെടുക്കന്നതിന് കുട്ടിക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം വിതരണം ചെയ്തത്.

പ്രിസിഡന്റ് ടി. എസ് രാജന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് അഡ്വ.പി.എ.ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ ഭരണ സമിതിയംഗങ്ങളായ നസീമ ഹാരിസ്, സക്കീർ കട്ടുപ്പാറ, പി.എ താഹ, സിജ സക്കീർ,ഇ.കെ രാജു ബാങ്ക് സെക്രട്ടറി പി.കെ.സൗദ എന്നിവർ പ്രസംഗിച്ചു.