പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി നവീകരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് സി.പി.ഐ ചിറക്കടവ് ലോക്കൽ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.ചെറുവള്ളി അംബികാ വിലാസം എൻ.എസ്.എസ്.കരയോഗം ഹാളിലെ റ്റി.എച്ച് സലീം നഗറിൽ പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിലംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.മുതിർന്ന പാർട്ടിയംഗം കെ.എം ഗോപാലകൃഷ്ണൻ നായർ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി പി.പ്രജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ: എം.എ ഷാജി, അസി.സെക്രട്ടറി  രാജൻ ചെറുകാപ്പള്ളിൽ, ശരത് മണിമല, ഹേമലത പ്രേം സാഗർ, കെ. ബാലചന്ദ്രൻ, നൗഷാദ് കട്ടൂപ്പാറ, പി.എസ്. സിനീഷ്, അഖിൽ .ആർ .നായർ എന്നിവർ സംസാരിച്ചു. അരുൺ കൃഷ്ണൻ, പി.കെ ശശികുമാർ , ഷീജാ ജയൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന പരിപാടികൾ നിയന്ത്രിച്ചു.പി.പ്രജിത് സെക്രട്ടറിയായും പി.എസ്.സിനീഷ് അസി.സെക്രട്ടറിയായും 11 അംഗ ലോക്കൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.