കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി വി.ടി. അയൂബ് ഖാൻ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്തിലെ മുണ്ടക്കയം വണ്ടന്‍പതാല്‍ ഡിവിഷനെയാണ് അയൂബ് ഖാൻ പ്രതിനിധീകരിക്കുന്നത്. യു.ഡി.എഫ് പ്രതിനിധിയാണ്.

സിനിമോൾ തടത്തിലാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ. പുഞ്ചവയൽ ഡിവിഷൻ പ്രതിനിധിയാണ്. മുണ്ടക്കയം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച്ച നടക്കും.
ബ്ലോക്ക് പഞ്ചായത്തി ന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത പകരുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അയൂബ് ഖാൻ പറഞ്ഞു. ഒരു വർഷം പ്രസിഡന്റ് പ്രധിനിധി കൂടി യാണ്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ ഷമീർ, മറ്റ് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെ ടുത്തു.

+ There are no comments
Add yours