കരുതലായി എംവിഡി സേഫ് സോൺ

Estimated read time 1 min read
Share :

ബുധനാഴ്ച (07.01.2026) വൈകുന്നേരം 5 മണിയോടെ മുണ്ടക്കയം റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന എരുമേലി എംവിഡി സേഫ് സോൺ ടീമിലെ എഎംവിഐ വിനോദ് ആണ് പേരുതോട്  പെട്രോൾ പമ്പിനു സമീപം കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ ശ്രദ്ധിച്ചത്. ​പരിഭ്രമിച്ചുനിന്ന കുട്ടിയെ സമാധാനിപ്പിച്ച ശേഷം വിവരങ്ങൾ ചോദിച്ചെങ്കിലും, മാതാപിതാക്കളുടെ ഫോൺ നമ്പറോ മറ്റ് വിവരങ്ങളോ കൈമാറാൻ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാ ട്ടിൽ നിന്നുള്ള ഒരു മിനി ബസ് പെട്രോൾ അടിക്കാൻ പമ്പിൽ വന്നതാണെന്നും,  കുട്ടി അതിൽ നിന്നും അബദ്ധത്തിൽ ഇറങ്ങിപ്പോയതാണെന്നും സൂചന ലഭിച്ചു.

​സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥൻ, TN 57 BB 6752 എന്ന നമ്പറിലുള്ള മിനി ബസിൽ നിന്നാണ് കുട്ടി മിസ്സ് ആയതെ ന്ന് കണ്ടെത്തി. ഉടൻ തന്നെ വിനോദ് വാഹന ഉടമയെ ഫോണിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. ​കുട്ടി ഒപ്പമില്ലെന്ന വിവരം അറിയാതെ കിലോ മീറ്ററുകൾ മുന്നോട്ട് പോയ മിനി ബസ് വിവരം അറിഞ്ഞതോടെ ഉടൻ പമ്പിലേക്ക് തിരിച്ചെത്തി. തങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമായി തിരികെ കിട്ടിയ സന്തോ ഷത്തിൽ പിതാവും സഹയാത്രികരും  വിനോദിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ഓഫീസിലെ എഎംവിഐ ആണ് വിനോദ്. എരുമേലി സേഫ് സോണിലെ താൽക്കാലിക ഡ്രൈവർ ജീൻസ് വർഗീസും സഹായത്തിനായി കൂടെയുണ്ടായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാ ട്ടിലെ മാവട്ടം സ്വദേശികൾ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours