കൂട്ടിക്കൽ നെല്ലിമല വീട്ടിൽ ബിസ്മിക്ക് പറയാനുള്ളത് കഠിനാധ്വാനത്തിൻ്റെ കഥകൾ മാത്രം. ചെറുപ്പത്തിൽ തന്നെ സിപിഐ എം ടിക്കറ്റിൽ മൽസരിച്ച് കൂട്ടിക്കൽ പഞ്ചായത്തിൽ മെംബറയായി.ഇപ്പോൾ സിപിഐ എംൻ്റെ കുട്ടിക്കൽ ലോക്കൽ കമ്മിറ്റിയംഗവും ചപ്പാത്ത് ബ്രാഞ്ച് സെക്രട്ടറിയുമാണ്.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം, ബാലസംഘത്തിൻ്റെ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ചുമതലക്കാരി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകുന്ന ടീമിൻ്റ മാനേജ്മെൻറ്റ് ഗ്രൂപ്പ് പ്രസിഡണ്ടായി ചുമ തല വഹിക്കുന്നു. ഇതിനു മുമ്പ് 2017-2020 കാലഘട്ടത്തിൽ മധ്യപ്രദേശിൽ നാഷണൽ റിസോഴ്‌സിൽ ഓർഗ നൈസേഷൻ മെംബറായി പ്രവർത്തിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക്സ് കോളേജിലായിരുന്ന ബികോം പഠനം. തുടർന്ന് പിജിഡിസിഎ, കംപ്യൂട്ടർ ടിടിസി ,ഫിനാൻസ് അക്കൗണ്ടൻറ്റ് എന്നിവയിൽ പ ഠനം നടത്തി വിജയം നേടി. കാഞ്ഞിരപ്പള്ളി സെൻറ്റ് ആൻറ്റ ണീസ് കോളേജിൽ കോയമ്പത്തുർ കേന്ദ്രമായുള്ള ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ കോ ഴ്സിലൂടെയാണു് 43-ാം വയസിൽ എംബിഎ പാസായത്. ജീവിത പ്രാരാബ്ധത്തിനിടയിലും പൊതു പ്രവർത്തനവും ഉത്തരവാദിത്വപ്പെട്ട രാഷ്ടീയ പ്രവർത്തനവും കുടും ബശ്രീയുടെ ചുമതലയുo ഒപ്പം പഠനവും ഒന്നിച്ചു കൊണ്ടു പോകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു ബിസ്മിസൈനുദീൻ പറയുന്നു.പരേതനായ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ സൈനുദീൻ – കാസിം ബീവി ദമ്പതികളുടെ ഇളയ മകളാണ് ബിസ്മി സൈനുദ്ദീൻ.

+ There are no comments
Add yours