കാഞ്ഞിരപ്പളളി: ആരോഗ്യ രംഗത്ത് ദേശീയ ഗുണനിലവാരത്തിനുള്ള നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച് – അഞ്ചാം എഡിഷൻ) അംഗീകാരം കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. രോഗികളുടെ സുരക്ഷ, പരിചരണം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ മേരീക്വീൻസ് ആശുപത്രി നൽകുന്ന സേവനങ്ങളെ വിലയിരുത്തി ഇന്ത്യൻ ക്വാളിറ്റി കൗൺസിൽ നൽകുന്ന നിലവിൽ ഏറ്റവും ഉയർന്ന പദവിയായ എൻ.എ.ബി.എച്ച് അംഗീകാരം ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും കരസ്ഥമാക്കിയതായി ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു. ഇതോടെ കുറഞ്ഞ ചിലവിൽ ദേശീയ നിലവാരത്തിലുള്ള ചികിത്സ ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉള്ള ജനങ്ങൾക്കും ഞൊടിയിടയിൽ ലഭ്യമാകുമെന്ന് ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ക്വാളിറ്റി വിഭാഗം ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ എന്നിവർ അറിയിച്ചു.


+ There are no comments
Add yours