കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരി. മാതാവിന്റെ പിറവിത്തിരുനാളും

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരി. മാതാവിന്റെ പിറവിത്തിരുനാളും 2024 ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 8 വരെ

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്‍റെ പിറവി ത്തിരുനാളും 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ ആഘോഷിക്കുകയാണ്. കിഴക്കന്‍ പ്രദേശത്തെ പുരാതന മരിയന്‍ തീർഥാടന കേന്ദ്രമാണ് പഴയപള്ളി. നാനാ ജാതി മതസ്ഥര്‍ ഈ ദേവാലയത്തില്‍ എത്തി പ്രാർഥിച്ച് അനുഗ്രഹങ്ങള്‍ നേടി പോകുന്നത് നിത്യകാഴ്ചയാണ്. തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് 31ന്  വൈകുന്നേരം നാലിന് കൊടിയേറ്റ്, കത്തീഡ്രല്‍ വികാരി ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍.

തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, ലദീഞ്ഞ്. സെപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ രാവിലെ അഞ്ചിന്, 6.30ന്, 8.15ന് 10ന്  ഉച്ചയ്ക്ക് 12ന്, ഉച്ചകഴിഞ്ഞ് രണ്ടിന്, 4.30ന്, രാത്രി ഏഴിന് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. സെപ്തംബര്‍ ഒന്നിന് 4.30ന് സീറോ മലബാര്‍കൂരിയ മെത്രാന്‍ മാര്‍ സെബാ സ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, നാലിന് 4.30ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് എമരിത്തൂസ് കര്‍ദ്ദിനാൾ മാർ ജോർ ആലഞ്ചേരി, ആറിന് 4.30ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍,  ഏഴിന് 4.30 ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ജോസ് പുളിക്കല്‍,  എട്ടിന് 4.30ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ റാഫേല്‍തട്ടില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍കാഞ്ഞിരപ്പള്ളിവികാരി ജനറാൾ മാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, റവ.ഡോ. കുര്യന്‍ താമരശ്ശേരി, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍ പ്പിക്കുന്നതാണ്.

സെപ്തംബര്‍ മൂന്നിന് രാവിലെ 11.30ന് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും പഴയപള്ളിയിലേക്ക് മാതൃവേദിയുടെ മരിയന്‍ തീർഥാടനവും മേരി നാമധാരികളുടെ സംഗമ വും ഉണ്ടായിരിക്കും. തുടര്‍ന്ന്  മാര്‍ജോസ് പുളിക്കല്‍ സന്ദേശം നല്‍കും. തിരുനാള്‍ദിവസങ്ങളിൽ വൈകുന്നേരം 6.15ന് ജപമാല പ്രദക്ഷിണവും ഏഴിന് വൈകുന്നേ രം ആറിന് ദിവ്യകാരുണ്യ പ്രദക്ഷിണവും എട്ടിന് വൈകുന്നേരം ആറിന് തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാളില്‍ സംബന്ധിക്കാന്‍ എത്തുന്ന ഭക്ത ജനങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 50,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍, ഭക്തജനങ്ങള്‍ക്ക് ആവശ്യമായ അടിമ, കുമ്പസാരം, നേര്‍ ച്ചകാഴ്ചകള്‍ എന്നിവ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒന്നു മുതല്‍ എട്ടുവരെ രാവിലെ 9.30 മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണമുണ്ടായിരിക്കും.

പതിവുപോലെ ഈ വര്‍ഷവും മാതാക്കളാണ്തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിന് പ്രസുദേന്തി ആകാന്‍ ആഗ്രഹിക്കുന്ന മാതാക്കള്‍ക്ക് പള്ളി ഓഫീസു മായി ബന്ധപ്പെടാവുന്നതാണ്. തിരുനാളിന്‍റെ വിജയത്തിന് കത്തീഡ്രല്‍ വികാരി ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ മങ്കന്താനം, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്ട്,  കൈക്കാരൻമാരായ കെ.സി. ഡോമിനിക് കരിപ്പാപ്പറമ്പില്‍, അബ്രാഹം കെ. അലക്സ്‌ കൊല്ലംകുളം, പി.കെ. കുരുവിള പിണമറുകില്‍, ടി.സി. ചാക്കോ വാവലുമാക്കല്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ മാത്തച്ചന്‍ മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours