ബിജു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ ബിജു ശൗര്യാംകുഴിയെ തെരഞ്ഞെടുത്തു. മുൻ ധാരണപ്രകാരം കോൺഗ്രസിലെ തോമസുകുട്ടി ഞള്ളത്തുവയലിൽ രാജി വെച്ചതിൻ്റെ അടിസ്ഥാനത്തിൽ കേരള കോൺഗ്രസിലെ ബിജു വൈസ് പ്രസിഡൻ്റ് ആവുകയായിരുന്നു. ഓരോ വർഷം ഇടവിട്ട് കോൺഗ്രസിനും കേരളാ കോൺഗ്ര സിനും വൈസ് പ്രസിഡൻ്റുമാർ മാറുവാനാണ് ധാരണ.

ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന അനുമോദന യോഗത്തില്‍ ബാങ്ക് പ്രസി ഡന്റ് സ്റ്റനിസ്ലാവോസ് ഡോമിനിക് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. രാജു തേക്കും തോട്ടം, ഫിലിപ്പ് പള്ളിവാതുക്കല്‍, ദീലീപ് ചന്ദ്രന്, ആനിയമ്മ കിഴക്കേത്തല യ്ക്കല്‍, ബ്ലെസ്സി ബിനോയി, സുനിജ സുനില്‍, സാബു എം.ജി, റ്റോജി വി. ജോര്‍ജ്ജ്, തോ മസുകുട്ടി ഞള്ളത്തുവയില്, സെക്രട്ടറി ഷൈജു കുളക്കുടി എന്നിവര്‍ സംസാരിച്ചു.

+ There are no comments
Add yours