കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് സ്കൂളിൽ നടന്നു. ഡിഇഒ രാകേഷ് അധ്യഷനായി. ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഈ വർഷത്തെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പ്രവർത്തനരേഖ കോർഡിനേറ്റർ രാജേഷ് കെ രാജു അവതരിപ്പിച്ചു. സെന്റ് ഡോമിനിക്സ് ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ പി ജെ തോമസ് സംസാരിച്ചു. മുൻ ഡിഡിഇ ഡോ. എ. കെ അപ്പുക്കുട്ടൻ, വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തകൻ എൻ ഡി ശിവൻ എന്നിവർ ക്ലാസ്സ് എടുത്തു.


+ There are no comments
Add yours