ഓണത്തിന് പൂക്കളമൊരുക്കാൻ ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓണപ്പൂവസന്തം പുഷ്പകൃഷി പദ്ധതിയുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടേകാൽ ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരി ധിയിലെ 50 കർഷക ഗ്രൂപ്പുകൾ വഴിയാണ് ബന്ദിപ്പൂ (ചെണ്ടുമല്ലി ) കൃഷി നടത്തുന്നത്. തൈകൾ നട്ട് 45-ാം ദിവസം മുതൽ പൂവിട്ടു തുടങ്ങും.

ഒരു ചെടിയിൽ നിന്നും മൂന്നു മുതൽ നാലു കിലോ വരെ പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ബന്ദിപൂക്കളാണ് കൃഷി ചെയ്യുന്നത്.
പൊൻകുന്നം ഗവ .വി.എച്ച്.എസ്. എസിൽ നടന്ന ബ്ലോക്കു തല പുഷ്പകൃഷിയുടെ ഉത്ഘാടനം ബ്ലോക്കു പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി നിർവ്വഹിച്ചു. ചിറ ക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ്.പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ൻ ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമേഷ് ആൻഡ്രൂസ് ,ആൻ്റണി മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേ തുനാഥ്, ലതാ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ ശ്രീലത സന്തോഷ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സിമി ഇബ്രാഹിം, സ്കൂൾ പ്രിൻസിപ്പാൾ എം.എച്ച്. നിയാസ്, ഹെഡ്മി സ്ട്ര സ് എം.സി. രജനി, പി.ടി.എ പ്രസിഡൻ്റ് പി.ജി.ജനീവ് എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours