ഏപ്രിൽ 17 മുതൽ 21 വരെ തിയതികളിൽ എരുമേലി കൊരട്ടി കെടിഡിസി സെൻറ്ററിൽ വെച്ചു നടക്കുന്ന ബാലഘം വേനൽ തുമ്പി കാഞ്ഞിരപ്പള്ളി ഏരിയാ പരിശീ ലന ക്യാമ്പിൻ്റെ വിജയത്തിനായി സംഘാടക സമിതി രുപീകരിച്ചു. സിപിഐ എം എരുമേലി ലോക്കൽ കമ്മിറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രുപീകര ണ യോഗം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് ഉൽഘാടനം ചെയ്തു. പി എ ഷാനവാസ് അധ്യക്ഷനായി.
ടി.എസ് കൃഷ്ണകുമാർ, അർച്ചന സദാശിവൻ, സജിൻ വി വട്ടപ്പള്ളി, സോമൻ തെരുവത്തിൽ, അജാസ് റഷീദ്, വി.എം ഷാജഹാൻ, വി.ഡി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ടി എസ് കൃഷ്ണകുമാർ ചെയർമാനും വി ഐ അജി കൺവീനറുമായി 101 അംഗങ്ങളുള്ള സംഘാടക സമിതിക്ക് രൂപം നൽകി.

+ There are no comments
Add yours