ഷെറിൻ്റെ സത്യസന്ധതക്ക് നാടിൻ്റെ കൈയ്യടി

Estimated read time 0 min read
Share :

വെള്ളിയാഴ്ച രാവിലെ കോരുത്തോട് സെന്റ് ജോർജ് യു.പി സ്കൂൾ അധ്യാപികയായ റോണിയായുടെ ഒരു പവൻ മാല കോരുത്തോട്ടിൽ സ്കൂളിൽ പോകുന്ന സമയത്താണ് നഷ്ടപ്പെട്ടത്. വൈകുന്നേരം റോണിയുടെ ഭർത്താവ് ചാക്കോച്ചൻ പള്ളി പടിയിൽ റേഷൻ കട നടത്തുന്ന ടൈറ്റസിനോട് ഈക്കാര്യം പറയു കയും ഈ കാര്യം അദ്ദേഹം ഉടൻ തന്നെ പ്രദേശത്തെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്‌തു.

രാത്രി 8 മണിയോടു കൂടി പ്രദേശവാസിയായ ഷെറിനും കുട്ടുകാരനും ബൈക്കിൽ വരുന്ന സമയത്ത് സ്‌കൂളിന്റെ സമീപത്തു നിന്ന് റോഡിൽ നിന്നു മാല കിട്ടുകയും. ഉടൻ തന്നെ ടൈറ്റസിനോട് കാര്യം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇന്നു രാവിലെ മാല ഷെറിൻ റോണിയാക്ക് കൈമാറി. സംഭവമ റിഞ്ഞ് നാടൊന്നാകെ ഇപ്പോൾ ഷെറിന് അഭിനന്ദനം ചൊരിയുകയാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours