അപകടം അനുഗ്രഹമായി മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ…
എരുമേലി മണിപ്പുഴയിൽ ആബുലൻസ് അപകടത്തിൽപ്പെട്ടു രോഗിയായ കുട്ടിക്കും അ മ്മയ്ക്കും ഡ്രൈവർക്കും ഉൾപ്പെടെ പരുക്ക്. ചാത്തൻതറയിൽ നിന്നും രോഗിയുമായി വന്ന ആമ്പുലൻസാണ് അപകടത്തിൽപ്പെട്ടത് എല്ലാവരെയും ആശുപത്രിയിൽ പ്രവേശി പ്പിച്ചു.ചാത്തൻതറ ചന്നപടത്തിൽ ഷാജഹാന്റെയും സെബീനയുടെയും മൂന്ന് മാസം പ്രാ യമുള്ള കുഞ്ഞിനെ അടിയന്തിര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കാണ് അപകടത്തിൽ പെട്ടത്.

 

അപ്രതീക്ഷിതമായി ശ്വാസം മുട്ടൽ ഉണ്ടായി ഗുരുതരാവസ്ഥയിൽ ആയപ്പോൾ, അടിയന്തി രമായി ചാത്തൻതറയിൽ നിന്നും കോട്ടയത്തേക്ക് ആംബുലൻസിൽ കൊണ്ടുപോകവേ, എരുമേലി മണിപ്പുഴയിൽ വച്ചാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്. വേഗത്തിൽ സ ഞ്ചരിക്കവേ, മഴയത്തു റോഡിൽ തെന്നിയ ആംബുലൻസ് റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.മതിലും ഇടിച്ചു തകർത്താണ് വാഹനം നിന്നത്.അപക ടത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കും ചെറിയ പരിക്കുകൾ പറ്റിയെങ്കിലും,ബോധരഹി തനായി ശ്വാസം എടുക്കുവാൻ സാധിക്കാത്ത നിലയിൽ മാതാപിതാക്കളുടെ കൈയിൽ കി ടന്നിരുന്ന പിഞ്ചു കുഞ്ഞിന് ഇടിയുടെ ഷോക്കിൽ ബോധം തിരിച്ചു കിട്ടുകയും, ശ്വാസം മുട്ടൽ മാറുകയും, കരയുകയും ചെയ്തു.

അപകടത്തിൽ മാതാപിതാക്കൾക്ക് ചെറിയ പരിക്കുകൾ പറ്റിയെങ്കിലും, ശ്വാസം വലി ക്കുവാൻ സാധിക്കാത്ത നിലയിൽ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ ജീവൻ അപകടം മൂലം തിരിച്ചുകിട്ടിയതിൽ അവർ ദൈവത്തിനു നന്ദി അർപ്പിച്ചു.

തുടർന്ന് അവർ കുട്ടിയ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശി ശ്രൂഷ ചെയ്തതിനു ശേഷം, കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കുഞ്ഞിനെ വീട്ടിൽ വച്ച് കുളിപ്പിച്ചപ്പോൾ പെട്ടെന്ന് കുഞ്ഞിന്റെ ശ്വാസം വിലങ്ങുകയായിരുന്നു.പെ ട്ടെന്ന് തന്നെ ഗുരുതരാവസ്ഥയിൽ എത്തിയ കുഞ്ഞിന് ശരിയായി ശ്വാസം എടുക്കുവാൻ സാധിക്കാത്ത നിലയിൽ ആവുകയും, തുടർന്ന് ആംബുലൻസിൽ അടിയന്തിരമായി ആശു പത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു .എരുമേലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു .