എലിക്കുളത്ത് ഇനി രക്തശാലി നെൽവിത്തുകൾ വിളയും

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി താലൂക്കിലെ നെൽക്കൃഷിയുള്ള ഏക പഞ്ചായത്തായ എലിക്കുളത്ത് പുതിയ പാടശേഖരം കൂടി. കാൽനൂറ്റാണ്ട് തരിശ്ശായി കിടന്ന മല്ലിക ശ്ശേരിയിലെ നാലേക്കർ കോക്കാട്ട്-ഇടയ്ക്കാട്ട് പാടശേഖരത്ത് ഇനി രക്തശാലി നെൽവിത്തുകൾ വിളയും. എലിക്കുളം പഞ്ചായത്തിൽ ആദ്യമായാണ് ഏ റെ ഔഷധ ഗുണമുള്ള ഇത്തരം നെൽവിത്ത് വിതയ്ക്കുന്നത്. പൂർവികർ വിതച്ചിരുന്ന അപൂർവ ഇനത്തിൽപ്പെട്ടതും ഏറെ രോഗപ്രതിരോധ ശേഷിയു ള്ള തുമാണിത്.

വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ. നിർവഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷ നായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തി. എലിക്കുളം കൃഷിഓഫീസർ കെ.പ്രവീൺ പദ്ധതി വിശദീകരിച്ചു.

പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ആശ റോയ്, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, അഖിൽ അപ്പുക്കുട്ടൻ, ജയിംസ് ജീരകത്ത്, യമുന പ്ര സാദ്, പാടശേഖര ഉടമകളായ  മാത്യു കോക്കാട്ട്, ജോജോ ഇടയ്ക്കാട്ട്, എലിക്കുളം നാട്ടുചന്ത പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ, കാപ്പുകയം പാടശേഖര സ മിതി സെക്രട്ടറി ജസ്റ്റിൻ മണ്ഡപത്തിൽ എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours