സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി മൂന്ന് വീടുകളുടെ താക്കോൽ കുടുംബങ്ങൾക്ക് കൈമാറി

Estimated read time 0 min read
Share :

കൊച്ച് ഔസേപ്പ് ചിറ്റിലപ്പള്ളി നേതൃത്വം നൽകുന്ന ചിറ്റിലപ്പള്ളി ഫൗണ്ടേഷനും എൻഎസ്എസ് മഹാത്മാഗാന്ധി സർവകലാശാലയും ചേർന്ന് നിർമ്മിക്കുന്ന സ്നേ ഹ വീട് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് കോളേജ്  എൻ എസ്‌ എസ്‌ യൂണിറ്റ്, കൂട്ടിക്കൽ പഞ്ചായത്തിൽ പണിപൂർത്തീകരിച്ച മൂന്ന് വീടുകളുടെ താക്കോൽ കുടുംബങ്ങൾക്ക് കൈമാറി. കൂട്ടിക്കൽ പഞ്ചായത്ത്‌ മന്ദിരത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ബിജോയ്‌ ജോസ് ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ചാണ് വീടുകളുടെ താക്കോൽ കൈമാറിയത്.

മുൻ  എംഎൽഎ യും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ്  ഉദ്ഘാടനം നിർവഹിച്ചു.  മഹാത്മാഗാന്ധി സർവകലാശാല സിന്ഡിക്കേറ്റ് അംഗവും സിപാസ് ഡയറക്ടറുമായ പ്രൊഫ പി ഹരികൃഷ്ണൻ, മഹാത്മാഗാന്ധി സർവകലാശാല എൻഎസ്എസ് കോഡിനേറ്റർ ഡോ. ഇ എൻ ശിവദാസൻ,പ്രിൻസിപ്പാൾ  ആൻ വി ഈശോ, എൻഎസ്എസ് പ്രോഗ്രാം ഓഫീസറും പത്തനംതിട്ട ജില്ല കോർഡിനേറ്ററുമായ ജി രാജശ്രീ, കൂട്ടിക്കൽ പഞ്ചായത്ത്‌ മെമ്പര്മാരായ  പി എസ്‌ സജിമോൻ,  എം വി ഹരിഹരൻ,  പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌  പി കെ സണ്ണി, കൊക്കയാർ  പഞ്ചായത്ത് മെമ്പർ അൻസൽന സക്കീർ, എൻ എസ്‌ എസ്‌ വോളന്റീർ സെക്രട്ടറി മിഥുൻ ഷാബു എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours