പൊൻകുന്നം ആശാദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷം ആന്‍റോ ആന്‍റണി എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ജെ. ജോസ് കല്ലോലിക്കൽ അധ്യക്ഷത വഹിച്ചു. പാലാ ആർടിഒ കെ.പി. ദീപാ രോഗികൾക്ക് ചികിത്സ സഹായം നൽകി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ, ജോസ് കല്ലറക്കൽ, സെക്രട്ടറി എൽ. ബേബി എന്നിവർ പ്രസംഗിച്ചു. 105 രോഗികൾക്ക് ഓണകിറ്റും ചികിത്സ സഹായവും നൽകി.


+ There are no comments
Add yours