ഇരുപതാം വാർഡിൽ 20 ലക്ഷം രൂപയുടെ അംഗൻവാടി

Estimated read time 0 min read
Share :
ചിറക്കടവ് പഞ്ചായത്ത് ഇരുപതാം വാർഡിലെ കടുക്കാമല അംഗൻവാടി നിർമ്മിക്കുവാൻ അത്യാലിൽ  കെ.ടി ജോയി മൂന്നുസെന്റ് സ്ഥലം സൗജന്യമായി നൽകി. സ്ഥലം ലഭ്യമായതോടുകൂടി ജയരാജ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് സാങ്കേതിക നടപടികൾ പൂർത്തിയാക്കി. കടുക്കാമല സ്കൂൾ പൊളിച്ചതിനെ തുടർന്നാണ് അംഗൻവാടിക്ക് സ്ഥലം നഷ്ടമായത്. ചിറക്കടവ് പഞ്ചായത്തിലെ ഒന്നാം നമ്പർ അംഗൻവാടിക്ക് സ്ഥലവും ഫണ്ടും അനുവദിക്കുന്നതിന് പരിശ്രമിച്ച സുമേഷ് ആൻഡ്രൂസിനെ യോഗം അഭിനന്ദിച്ചു.
അംഗൻവാടിയുടെ ശിലാസ്ഥാപനം ഡോ. എൻ ജയരാജ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആർ ശ്രീകുമാർ അധ്യക്ഷനായി. സുമേഷ് ആൻ ഡ്രൂസ്, സതി സുരേന്ദ്രൻ, ആന്റണി മാർട്ടിൻ, എം.ഡി ശോഭന, മിനി സേതുനാഥ്, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാർ, ശ്രീലത എം.ബി, സന്തോ ഷ് കുമാർ കെ.കെ, സാബു വെട്ടിക്കൊമ്പിൽ, ഉഷ പ്രകാശ്, അശ്വതി, സാബു കുരീക്കാട്ട്, നജ്മാ ഖാൻ, ടോമി കുമ്പളപള്ളി എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours