മാലിന്യ മുക്ത നവകേരള പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തല മെഗാ ക്ലീനിംഗ്

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: മാലിന്യ മുക്ത നവകേരള പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നടന്ന പഞ്ചായത്ത് തല മെഗാ ക്ലീനിംഗ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിജു പത്യാല, മഞ്ജു മാത്യു എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ക്ലീൻ കാഞ്ഞിരപ്പള്ളി പദ്ധതിയുടെ തുടർച്ചയായിട്ടാണ് മെഗാ ക്ലീനിംഗ് പരിപാടി നടത്തിയത്. പൊതുസ്ഥാപനങ്ങൾ, ഭവനങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, പൊതുനിരത്തുകളെല്ലാം തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേന, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ശുചിത്വമാക്കി.

Share :

You May Also Like

More From Author

+ There are no comments

Add yours