അമൽ ജ്യോതി കോളേജിൽ സിആർഐസി തുടക്കമായി

Estimated read time 1 min read
Share :

അമൽ ജ്യോതി കോളേജിൽ സിആർഐസി ( സെന്റെർ ഫോർ റിസേർ‌ച്ച് ഇന്നവേഷൻ ആൻഡ് കൺസൾട്ടൻസിക്ക്)  തുടക്കമായി.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സെന്റെർ ഫോർ റിസേർ‌ച്ച് ഇന്നവേഷൻ ആൻഡ് കൺസൾട്ടൻസി കേരള സ്റ്റേറ്റ് ഇൻഡ സ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KSIDC) മാനേജിംഗ് ഡയറക്ടർ വിഷ്ണു രാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

അക്കാദമിക് രംഗത്തെ അറിവും വ്യവസായ മേഖലയിലെ ആവശ്യങ്ങളും തമ്മിൽ ക്രോ‍ഡീകരിച്ച് ഗവേഷണാധിഷ്ഠിത പരിഹാരങ്ങൾ കൺസൾട്ടൻസി മുഖേന നൽകുകയാണ് സി ആർ ഐ സി യുടെ പ്രധാന ലക്ഷ്യം. കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോളേജ് ഡയറക്ടർ റവ.ഡോ. റോയ് എബ്രഹാം പഴയ പറമ്പിൽ, ക്രിക് ചീഫ് ഇനോവേഷൻ ഓഫീസർ ഡോ. ടോം സണ്ണി, ഫുഡ് ടെക്നോളജി വിഭാഗം തലവൻ ഡോ. സണ്ണിച്ചൻ വി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. അ ധ്യാപകരും ഗവേഷക വിദ്യാർത്ഥികളും അടക്കം ചടങ്ങിൽ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours