എരുമേലി പഞ്ചായത്തിൽ സിപിഎമ്മിലെ അമ്പിളി സജീവൻ പ്രസിഡൻറ്

Estimated read time 1 min read
Share :

എരുമേലി പഞ്ചായത്തിൽ സിപിഎമ്മിലെ അമ്പിളി സജീവൻ പ്രസിഡൻറ് | യുഡിഎഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം എൽ ഡിഎഫിന്. പട്ടിക വർഗ സംവരണമാണ് പ്രസിഡന്റ് സ്ഥാനം

യുഡിഎഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ എൽഡിഎഫ് അംഗം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിരണ്ടാം വാർഡംഗം സിപിഎമ്മി ലെ അമ്പിളി സജീവനെയാണ് പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച എൻഡിഎയുടെ കെ.കെ രാജന് 2 വോട്ട് മാത്രമാണ് ലഭി ച്ചത്.പ്രതീക്ഷിച്ച പോലെ യുഡിഎഫ് ഇത്തവണയും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു. ഭൂരിപക്ഷം ഉണ്ടായിട്ടും പട്ടിക വർഗ സംവരണമായ പ്രസിഡന്റ് സ്ഥാന ത്തേക്ക് ആളില്ലാത്തതിനാലാണ് ഇവർ പ്രസിഡന്റ് തിരഞെഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നത്.

ഏക സ്വതന്ത്ര അംഗം ജോബി കാലാപറമ്പിൽ (ടോം) വിട്ടു നിന്നു. എൽഡിഎഫിൻ്റെ ഏഴംഗങ്ങളും ബിജെപിയുടെ രണ്ടംഗങ്ങളും മാത്രമാണ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം യുഡിഎഫ് വിട്ട് നിന്നതോടെ ക്വോറം തികയാതെ മാറ്റി വച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.വെള്ളിയാഴ്ച നടന്ന വൈസ് പ്രസി ഡന്റ് തിരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുകൂടിയായ കനകപ്പലം വാർഡംഗം സാറാമ്മ ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

24 അംഗങ്ങളുളള ഭരണസമിതിയിൽ യുഡിഎഫ്- 14, എൽഡിഎ ഫ്- 7, എൻഡിഎ – 2, ഒരു സ്വത ന്ത്രൻ എന്നിങ്ങനെയാണ് കക്ഷി നില. സ്വതന്ത്രൻ യുഡിഎഫിന് ഒപ്പമാണ്. ആറുമാസത്തിനുള്ളിൽ നിലവിലെ അംഗങ്ങളിൽ ഒരാളെ രാജിവയ്പിച്ച ഇവിടെ പട്ടികവർഗ അംഗത്തെ മത്സരിപ്പിക്കാനും അതുവഴി ഭരണം പിടിക്കാ നും യുഡിഎഫ് നീക്കം നടത്തുന്നുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours