കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ചങ്ങനാശ്ശേരി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഫിലാറ്റലി ക്ലബ്ബ് ഉദ്ഘാടനവും സ്റ്റാമ്പ് പ്രദർശനവും നടന്നു. കാ ഞ്ഞിരപ്പള്ളി പോസ്റ്റൽ സബ് ഡിവിഷൻ അസിസ്റ്റന്റ് സുപ്രണ്ട് മാത്യു ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ഫിലാറ്റലിസ്റ്റും ലിംക ബുക്ക് ഓഫ് റെക്കോഡ് അ വാർഡ് ജേതാവുമായ അർവിന്ദ് കുമാർ പൈ സ്റ്റാമ്പ് ശേഖരണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് എടുത്തു.

അതോടൊപ്പം സ്റ്റാമ്പുകളെ സംബന്ധിച്ച് ഒരു ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ ഗാന്ധിയു ടെ ചിത്രമുള്ള സ്റ്റാമ്പുകൾ, സുഗന്ധമുള്ള സ്റ്റാമ്പുകൾ തുടങ്ങി വൈവിധ്യമാർന്നതും അത്യപൂർവ്വവുമായ സ്റ്റാമ്പുകളുടെയും അപൂർവ്വങ്ങളായ ഒരു രൂപാ നോട്ടുക ളുടെയും പ്രദർശനം കുട്ടികൾക്ക് കൗതുകവും വിജ്ഞാനപ്രദവുമായിരുന്നു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ., സ്കൂൾ ഫിലാറ്റലി കോർഡിനേറ്റർ ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ., കാഞ്ഞിരപ്പള്ളി പോസ്റ്റൽ ഡിവഷൻ ഫിലാറ്റലി ഇൻചാർജ്ജ് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours