കാഞ്ഞിരപ്പള്ളി സ്വദേശിയായ പൊലീസുകാരന്‍ അറസ്റ്റില്‍

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി സ്വദേശിയായ പൊലീസുകാരന്‍ അറസ്റ്റില്‍ . കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു സംഭവത്തിലാണ് അറസ്റ്റ്. പോക്‌സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

കണ്ണൂര്‍ ടെലി കമ്യൂണിക്കേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുല്‍ റസാഖിനെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യ നല്‍കിയ പീഡന കേസില്‍ അബ്ദുല്‍ റസാഖ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഇതിനിടയിലാണ് പോക്‌സോ കേസില്‍ ഇയാള്‍ പിടിയിലായത്.

Share :

You May Also Like

More From Author

+ There are no comments

Add yours