കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ്വ​ത്തു ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മ​ര​ണം ര​ണ്ടാ​യി. ജോ​ർ​ജ് കു​ര്യ​ന്‍റെ വെ​ടി​യേ​റ്റ മാ​തൃ​സ​ഹോ​ദ​ര​ൻ കൂ​ട്ടി​ക്ക​ൽ പൊ​ട്ടം​കു​ളം മാ​ത്യൂ​സ് സ്ക​റി​യ​യും (പൂ​ച്ച​ക്ക​ല്ലി​ൽ രാ​ജു, 78) മ​രി​ച്ചു. സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെ ജ്യേ​ഷ്ഠ​ൻ ജോ​ർ​ജി​ന്‍റെ വെ​ടി​യേ​റ്റ് സ​ഹോ​ദ​ര​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ണാ​റ​ക്ക​യം ക​രി​ന്പ​നാ​ൽ ര​ഞ്ജു കു​ര്യ​ൻ മ​രി​ച്ചി​രു​ന്നു.
ജോര്‍ജ് കുര്യന്‍ കൈയ്യില്‍ കരുതിയ റിവോള്‍വര്‍ ഉപയോഗിച്ച് നാല് തവണ വെടവെ ച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വീടും ഫ്‌ളാറ്റും നിര്‍മിച്ച് വില്‍ക്കുന്ന എറണാകുളത്ത് താമസിക്കുന്ന ജോര്‍ജ് കുര്യന് കുടുംബ വീടിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കറോളം സ്ഥലം പിതാവ് എഴുതി നല്‍കിയിരുന്നു. ഇ വിടെ വീട് നിര്‍മിച്ച് വില്‍ക്കുവാനായിരുന്നു ജോര്‍ജിന്റെ തീരുമാനം. എന്നാല്‍ ഇതി നോട് രഞ്ജു എതിര്‍പ്പ് പ്രകടിപ്പിക്കുകയും കുടുംബവീടിനോട് ചേര്‍ന്നുള്ള അരയേക്ക റോളം സ്ഥലം ഒഴിച്ചിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ച തെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു.

മരിച്ച രഞ്ജു കുര്യന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷി ച്ചിരിക്കുകയാണ്. വെടിവെച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കിന് ലൈ സന്‍സുള്ളതാണെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ഡി. ശില്പ, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. എന്‍. ബാബുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തി ല്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍, ബോംബ് സ്‌ക്വാഡ്, ഫൊറന്‍സിക് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ജോ​ര്‍​ജി​നെ ത​ടു​ക്കാ​നെ​ത്തി​യ മാ​തൃ​സ​ഹോ​ദ​ര​ന്‍ മാ​ത്യു സ്‌​ക​റി​യ​യു​ടെ ത​ല​യ്ക്കും ദേ​ഹ​ത്തും വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യ​വെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി ജോ​ർ​ജ് കു​ര്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30 ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ണാ​റ​ക്ക​യ​ത്താ​ണ് സം​ഭ​വം. മ​ണ്ണാ​റ​ക്ക​യം ക​രി​ന്പ​നാ​ൽ കെ.​വി. കു​ര്യ​ന്‍റെ​യും റോ​സ് കു​ര്യ​ന്‍റെ​യും മ​ക്ക​ളാ​ണ് ര​ഞ്ജു​വും ജോ​ർ​ജും. മ​ക്ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഞ്ജു ഊ​ട്ടി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ താ​മ​സി​ച്ച് റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തു​ന്ന ജോ​ർ​ജ് കു​ര്യ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​യി​രു​ന്നു. കു​ടും​ബ​വീ​ടി​നോ​ട് ചേ​ർ​ന്ന് പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ഏ​ക്ക​ർ 48 സെ​ന്‍റ് സ്ഥ​ലം ജോ​ർ​ജി​നു ന​ൽ​കി. ഈ ​സ്ഥ​ലം പ്ലോ​ട്ട് തി​രി​ച്ച് വീ​ട് നി​ർ​മി​ച്ചു വി​ൽ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.
എ​ന്നാ​ൽ, കു​ടും​ബ​വീ​ടി​നോ​ടു ചേ​ർ​ന്ന് വീ​ടു​ക​ൾ വ​രു​ന്ന​തി​നാ​ൽ 48 സെ​ന്‍റ് സ്ഥ​ലം ഒ​ഴി​വാ​ക്കി പ്ലോ​ട്ട് തി​രി​ക്ക​ണ​മെ​ന്ന് ജോ​ർ​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ൻ ര​ഞ്ജു​വും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് മാ​തൃ​സ​ഹോ​ദ​ര​ൻ മാ​ത്യൂ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നാ​ണ് ര​ഞ്ജു കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.
ഇ​തി​നി​ടെ, ര​ഞ്ജു​വും ജോ​ർ​ജും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ജോ​ർ​ജ് റി​വോ​ൾ​വ​ർ എ​ടു​ത്ത് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ‌​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.