പിണ്ണാക്കനാട് ബസ്സും റിക്കവറി വാനും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മടുക്ക സ്വദേ ശി  പാറക്കുന്നേൽ ബേബിയുടെ മകൻ സെബി മരിച്ചു…  

കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ സ്വകാര്യ ബസ് നിന്ത്രണം വിട്ട് മിനി ലോറിയി ലിടിച്ചു യുവാവ് മരിച്ചു.12 പേർക്ക് പരിക്ക്.മുണ്ടക്കയം കോരുത്തോട് – മടുക്ക ,പാറ കുന്നേൽ സെബാസ്റ്റ്യൻ്റെ മകൻ സെബിൻ (32) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും പോയ മിനി ലോറിയിൽ എതിർ ദിശയിൽ നിന്നും മറ്റൊരു വാഹനത്തെ മറികട ന്നു വന്ന സ്വകാര്യ ബസ് ഇടിച്ചു കയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസി ലുണ്ടായിരുന്ന 12 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പിണ്ണാക്കനാട് ഗ്യാസ് ഏജൻസിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാ യിരുന്നു അപകടം.  അപകടം നടന്നയുടൻ സെബിനെ ഈരാറ്റുപേട്ട പി.എം സി ആശുപ ത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിണ്ണാക്കുനാട് പോലീസ് മേൽനട പടികൾ സ്വീകരിച്ചു. കോരുത്തോട് വനിത സഹകരണ ബാങ്ക് ജീവനക്കാരി ജെസിയാണ് സെബിൻ്റെ മാതാവ്.