പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി പഴയിടം കോസ് വേയ്ക്ക് സമീപം അപകടം പതിവായി

Estimated read time 1 min read
Share :

പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി പഴയിടം കോസ് വേയ്ക്ക് സമീപം അപകടം പതിവായി. ഞായറാഴ്ച ഉച്ചയ്ക്ക് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. ഈ പ്രദേശത്തെ അനധികൃത പാർക്കിങ്ങ് അപകടത്തിന് കാരണമാകുന്നുണ്ട്. ഹൈവേയുടെ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ഇരുവശത്തേക്കും വാഹനങ്ങൾ കടന്നു പോ കുന്നതിനിടെ കോസ് വേ വഴി വരുന്ന വാഹനങ്ങൾ കയറ്റം കയറിയെത്തുമ്പോഴാണ് അപകടസാധ്യത കൂടുതൽ. അനധികൃത പാർക്കിങ്ങ് ഒഴിവാക്കിയില്ലെങ്കിൽ വഴിയാത്രക്കാർക്കും ഭീഷണിയാണ്. ടിപ്പർ ലോറികളും പതിവായി ഓടുന്ന മേഖലയാണിത്.

Share :

You May Also Like

More From Author

+ There are no comments

Add yours