പൊൻകുന്നത്തിന് സമീപം രണ്ട് വീടുകളിൽ മോഷണം: കൊലുസും മാലയും മോഷ്ടാക്കൾ അപഹരിച്ചു

വാഴൂർ ഈസ്റ്റ് ചെങ്കലിലെ അൽഫോൻസാനഗറിലെ വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മണിയൻചിറകുന്നേൽ തോമസുകുട്ടിയുടെ ഭാര്യ ജാൻ സിയുടെ കാലിൽ കിടന്ന രണ്ട് പവൻ്റെ കൊലുസും സമീപത്തെ വടക്കേകുന്നേൽ സോമിയുടെ 4 പവൻ്റെ മാലയുമാണ് മോഷണം പോയത്.
തോമസുകുട്ടിയുടെ വീടിൻ്റെ പിറകിലെ ജനാല തുറന്ന് കതകിൻ്റെ കുറ്റിമാറ്റിയാണ് മോഷ്ടാവ് അകത്ത് കയറിയത്. കൊലുസു മോഷ്ടിച്ച ശേഷം ഇയാൾ തൊട്ടടുത്ത മുറിയിലെ അലമാരയിൽ പരതുമ്പോൾ ശബ്ദം കേട്ട് മകൻ എഴുന്നേറ്റതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
സോമിയുടെ വീടിൻ്റെ മുൻ വശത്ത് പണികൾ നടന്ന് കൊണ്ടിരുന്നതിനാൽ ഈ പഴുതിലൂടെയാണ് മോഷ്ടാവ് ഉള്ളിൽ കടന്ന് മാല മോഷ്ടിച്ചത്. മോഷ്ടാക്കൾ 2 പേർ ഉണ്ടായിരുന്നതായിട്ടാണ് നിഗമനം. മണിമല പോലീസിൻ്റെ നേതൃത്വത്തിൽ ഫിംഗർ പ്രിൻ്റ് ഉദ്യോഗസ്ഥരെത്തി തെളിപ്പെടുന്നു. തൊടുപുഴ സ്വദേശിയായ മോഷ്ടാ വാണ് ഇവിടെ എത്തിയതെന്നാണ് നിഗമനം.

+ There are no comments
Add yours