കുമാരൻ ചേട്ടന് കാഞ്ഞിരപ്പള്ളി അഭയ ഭവൻ അത്താണിയായി

Estimated read time 0 min read
അനാഥനായ കുമരച്ചംപറമ്പിൽ കുമാരൻ ചേട്ടന് പാലമ്പ്രറയിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി അഭയ ഭവൻ അത്താണിയായി. എരുമേലി മുട്ടപ്പള്ളി സ്വദേശി യായ കുമാരൻ ചേട്ടൻ കട തിണ്ണകളിലും റബ്ബർ ഷീറ്റ് അടിക്കുന്ന റബ്ബർ പുര കളിലുമാണ് അന്തിയുറങ്ങിയിരുന്നത്. തനിയെ നടക്കാൻ പോലും കഴിയാത്ത കുമാരൻ ചേട്ടനെ എരുമേലി പഞ്ചായത്ത് അംഗം എംഎസ് സതീഷ്കുമാർ പാറത്തോട് പഞ്ചായത്ത് അംഗം സിൻധു മോഹനുമായി ബന്ധപ്പെട്ടാണ് പാലമ്പ്റയിൽ പ്രവർത്തി ക്കുന്ന അഭയ ഭവനിൽ എത്തിച്ചത്.
സിസ്റ്റർമാരുടെ പരിചരണത്തിൽ കഴിയുന്ന ഇയാൾക്ക് ആധാർ കാർഡില്ലായിരുന്നു.ഇരുപഞ്ചായത്ത് മെംബർമാരും കൂടി കുമാരനെ കാഞ്ഞിരപ്പള്ളി അക്ഷയ കേ ന്ദ്രത്തിലെത്തിച്ച് ആധാർ കാർഡും തിരിച്ചറിയൽ കാർഡും എടുത്ത് .എം എസ് ജോസഫ് സാർ എന്നയാൾ ഇയാൾക്ക് പുതുവസ്ത്രവും നൽകി.അനാഥത്വത്തിനും അസുഖത്തി നുമിടയിൽ കുമാരൻ ചേട്ടൻ തൻ്റെ പഴയ ഐഡി കാർഡ് സൂക്ഷിച്ചു വെച്ചിരുന്നതുകൊണ്ട് ആധാർ കാർഡ് എടുക്കൽ എളുപ്പമായി.

You May Also Like

More From Author

+ There are no comments

Add yours