കാഞ്ഞിരപ്പള്ളി: ആസ്ട്രോഫിസിക്സിൽ ലോകത്തിലെ മുൻനിര ഗവേഷണ സ്ഥാപനമായ പൂനയിലെ ഐയുസിഏഏ (ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ആസ്ട്രോണമി ആൻ്റ് ആസ്ട്രോഫിസിക്സ്) യുമായി സഹകരിച്ച് സെന്റ് ഡൊമിനിക്സ് കോളജ് ഫിസിക്സ് വിഭാഗം ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ദ്വിദിന ആസ്ട്രോഫിസിക്സ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

സെന്റ് ഡൊമിനിക്സ് കോളജിലെ ഫിസിക്സ് വിഭാഗത്തിൻ്റെയും തൊടുപുഴ ന്യൂമാൻ കോളജിലെ ഐസിഎആർഡി സെൻ്ററിൻ്റെയും സംയുക്ത നേതൃത്വത്തിൽ നടക്കുന്ന ഈ പരി പാടിയിൽ ഇന്ത്യയിലെ പ്രമുഖ ആസ്ട്രോഫിസിക്സ് ഗവേഷകരും ശാസ്ത്രജ്ഞരും ക്ലാസുകളും പരിശീലന സെഷനുകളും നയിക്കും. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ഗവേഷണമനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ജൂൺ 26, 27 തീയതികളിലായി നടക്കുന്ന ഈ വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് പ്രവേശനം, ഭക്ഷണം, താമസം എന്നിവ പൂർണ്ണമായും സൗജന്യമാണ്. സീറ്റുകൾ പരിമിതമായ തിനാൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ എത്രയും വേഗം ഫിസിക്സ് വിഭാഗം മേധാവി ഡോ. വിമൽ ജി യെ ബന്ധപ്പെടുക. നമ്പർ: 9747321998

+ There are no comments
Add yours