തോട്ടിൽ മാലിന്യങ്ങളും കുളവാഴകളും അടിഞ്ഞുകൂടിയ നിലയിൽ

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈൽ തോട്ടിൽ മാലിന്യങ്ങളും കുളവാഴകളും അടിഞ്ഞുകൂടിയ നിലയിൽ. പുഴയുടെ ഒഴുക്ക് തടസപ്പെടുന്ന രീതിയിലാണ് കുളവാഴകൾ തോട്ടി ൽ നിറഞ്ഞിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ പെ‍യ്ത മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങളെല്ലാം പാലത്തിന് സമീപം കെട്ടിക്കിടക്കുകയാണ്. തോട്ടില്‍ അടിഞ്ഞി രി ക്കുന്ന മാലിന്യങ്ങള്‍ക്ക് പുറമേ പ്ലാസ്റ്റിക് കുപ്പികളും വെള്ളത്തിനു മീതെ കിടക്കുകയാണ്.

ദിവസങ്ങളോളം മാലിന്യം കെട്ടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കിടക്കുന്ന മാലിന്യത്തിന്‍റെ ദുർഗന്ധം മൂലം സമീപത്തെ വ്യാപാരികളും ദു രിതത്തിലായിരിക്കുകയാണ്. നിലവില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് പാലത്തിന്‍റെ തൂണുകള്‍ക്കും നാശമുണ്ടാക്കും. ഒഴുക്ക് തടസപ്പെട്ട് കിടക്കുന്നതിനാല്‍ ശക്തമായ മഴ പെയ്താ ല്‍ സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറുന്നതിനിടയാക്കും. പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കുളവാഴകളും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours