സമ്പൂർണ്ണ ഭവന പദ്ധതിയും, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വരുടെ ഉ ന്നമനത്തിനായി നിരവധി ക്ഷേമ നിർദ്ദേശങ്ങളുമായി മുണ്ടക്കയം പഞ്ചായത്ത് ബ ജറ്റ് അവതരിപ്പിച്ചു.വയോജന ക്ഷേമത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട്, മുഴുവൻ വാർഡിലും വയോജനങ്ങൾക്ക് മിണ്ടാനും പറയാനും ഒരിടം ഒരുങ്ങുന്നു. 2025 – 26 മുണ്ടക്കയം പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റു. 31 കോടി 25 ലക്ഷത്തി 72054 വരവും 30 കോടി 95 ലക്ഷത്തി 25000 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ് വൈ സ് പ്രസിഡന്റ് ഷീല ഡോമിനിക് അവതരിപ്പിച്ചു.
സമ്പൂർണ ഭവന പദ്ധതിക്കു 1 കോടി 44 ലക്ഷം രൂപയും, പട്ടിക ജാതി -പട്ടിക വർഗ്ഗ ക്ഷേമ പദ്ധതികൾക്ക് 17 കോടി 59 ലക്ഷം രൂപയും, വനിതാ പദ്ധതികൾക്ക് 31 ല ക്ഷത്തി 16500 രൂപ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 23 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്. ഭരണ ഘടനയുടെ 75 ആം വർഷവും, ഗാന്ധിജിയുടെ കോട്ടയം സന്ദർശനത്തിന്റെ 100 ആം വർഷവും പ്രമാണിച്ചും ഗാന്ധിജിയുടെ മതേതര ആശയങ്ങളുടെ സമകാലീന പ്രസക്തി, പ്രചരിപ്പിക്കുന്നതിനു മുണ്ടക്കയം ബസ്സ് സ്റ്റാ ൻഡിൽ ഗാന്ധി സ്‌മൃതിയും, ഗാന്ധി പ്രതിമയും സ്ഥാപിക്കും.
സമ്പൂർണ മാലിന്യ വിമുക്ത പഞ്ചായത്ത് ആക്കുവാനുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തും. പ്രഥാന കേന്ദ്രങ്ങളിൽ ബോട്ടിൽ ബിൻ വെച്ചു തുടങ്ങി. പഞ്ചായത്ത് കോൺഫാറൻസ് ഹാളിൽ നടന്ന ബജറ്റ് യോഗത്തിൽ പ്രസിഡണ്ട് രേഖാദാസ് അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗങ്ങളായ പി ആർ അനുപമ, സുഭേഷ് സുധാകര ൻ, ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അജിത രതിഷ്, അംഗം പി കെ പ്രദീപ് എന്നിവർ പങ്കെടുത്തു. സിവി അനിൽകുമാർ, ദിലീഷ് ദിവാകരൻ, ബെന്നി ചേറ്റുകുഴി, ജോമി തോമസ് എന്നിവർ സംസാരിച്ചു.

+ There are no comments
Add yours