വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി ‘ചുനാവ് പാഠശാല’ സംഘടിപ്പിച്ചു. കോരീതോട് കൊമ്പുകുത്തി ഉന്ന തിയിൽ വച്ച് നടന്ന പരിപാടി ജില്ലാ സ്വീപ് വിഭാഗം, പട്ടികവർഗ്ഗ വികസന വകുപ്പ് / ശ്രീശബരീശ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തിയത്.

പൗരന്മാരെ വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുക, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ല ക്ഷ്യം. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവും നടന്നു. കൂടാതെ, വോട്ടർമാർക്കായി തിരഞ്ഞെടുപ്പുമായി ബ ന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു. ശ്രീശബരീശ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധ നേടി.
പാലാ ആർ.ഡി.ഒ സുശീല ആർ. പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് മെമ്പർ കെ ആർ സെയ്ന്നു ചടങ്ങിൽ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ സജു എസ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ& ജില്ലാ സ്വീപ്പ് നോഡൽ ഓഫീസPA വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് വിശദീകരണം നൽകി. സിനിമോൾ കോയിക്കൽ, ജിജിഷ് ,കെ വി ജയേഷ്, എന്നിവർ സംസാരിച്ചു.

+ There are no comments
Add yours