ദേശീയ നീന്തൽ മത്സരം ജെയ്സന് സ്വർണം

Estimated read time 1 min read
Share :

കണ്ണിമല : വർഷങ്ങൾക്ക് മുൻപ് മണിമലയാറിൽ ഒഴുക്കിൽപെട്ട് മരണത്തിന്റെ വക്കിൽലെത്തിയാ രണ്ട് അയ്യപ്പഭക്തരെ രക്ഷിച്ച ജെയ്‌സന് എട്ടാമത് ദേശീയ നീന്ത ൽ മത്സരത്തിലും വിജയം. കഴിഞ്ഞ ദിവസം പൂ നയിലെ പീമ്പിരിയിൽ നടന്ന എട്ടാമത് ദേശീയ മാസ്റ്റേഴ്സ് ഗെയിമിൽ മുപ്പത്തിയഞ്ചു വയസ്സിന് മുകളിലുള്ളവരുടെ നീന്തൽ മത്സരത്തിൽ 50 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ഫ്രീ സ്റ്റൈൽ,50 മീറ്റർ ബ്രേസ്റ്റ് സ്ട്രൈക്ക് 4*50 മീറ്റർ ഫ്രീ സ്റ്റൈൽ റിലേ 4*50 മീറ്റർ മിഡിലെ റിലേ എന്നീ ഇനങ്ങ ളിൽ ഒന്നാം സ്ഥാനത്തോടെ സ്വർണം മെഡൽ കരസ്ഥമാക്കി കേരളത്തിന് അഭിമാനമായി മാറി.

ഇതിനോടകം തന്നെ ജയ്സന് നീന്തൽ മത്സരത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണിമല മഞ്ഞക്കാലയിൽ ജെയിംസ്- റോസമ്മ ദമ്പതികളുടെ മക നാണ് ജയ്സൺ. നിലവിൽ വെണ്ണികുളം ബദനി അക്കാദമി സ്കൂളിലെ കായിക അധ്യാപകനും നീന്തൽ പരിശീലകനും ആണ് ജയ്സൺ. ചെറുപ്പം മുതലേ മണിമലയാറ്റിൽ നീന്തിയാണ് പരിശീലിച്ചത്. ഒട്ടേറെ പേരുടെ നീന്തൽ പരിശീലകരുമാണ്. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ജെയ്സനെ അനുമോദിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours