ഇന്റർ ജസ്വിറ്റ് സ്കൂൾ എവർ റോളിംഗ് ഫുട്ബോൾ ടൂർണമെന്റ്; സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂൾ കോഴിക്കോട് വിജയികൾ

Estimated read time 0 min read
Share :

ജസ്വിറ്റ് എജ്യുക്കേഷൻ അസോസിയേഷൻ (ജെ.ഇ.എ.) സംഘടിപ്പിച്ച ഇന്റർ ജസ്വിറ്റ് സ്കൂൾ എവർ റോളിംഗ് ഫുട്ബോൾ ടൂർണമെന്റ് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂൾ ഗ്രൗണ്ടിൽ നടന്നു.മത്സരത്തിൽ സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂൾ കോഴിക്കോട് വിജയിച്ചു. സർവ്വോദയ സ്കൂൾ വയനാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ലെ  യോള സ്കൂൾ തിരുവനന്തപുരം, ലെയോള സ്കൂൾ കോഴിക്കോട്, സെന്റ് മൈക്കിൾസ് ആം​ഗ്ളോ ഇന്ത്യൻ സ്കൂൾ കണ്ണൂർ, സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ കോഴിക്കോട്, സർവ്വോദയ സ്കൂൾ വയനാട്, എ.കെ.ജെ.എം. സ്കൂൾ കാഞ്ഞിരപ്പള്ളി എന്നീ ആറു സ്കൂളുകളിലെ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.

ടൂർണമെന്റിന്റെ ഉദ്ഘാടന സമ്മേളനം സ്കൂൾ മാനേജർ ഫാ. പീറ്റർ മുള്ളൂപ്പറമ്പിൽ നിർവഹിച്ചു. എ.കെ.ജെ.എം. സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല, ജെ. ഇ.എ. കോർഡിനേറ്ററും കോഴിക്കോട് ലെയോള സ്കൂളിന്റെ പ്രിൻസിപ്പാളുമായ ഫാ. റോയി അലക്സ് എസ്‌.ജെ. എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാന ദാനം കേരള ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ഫാ. ഇമ്മാനുവേൽ മാത്യു എസ്‌.ജെ. നന്ദി രേഖപ്പെടുത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours