പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ ലോഗോ പ്രകാശനം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി പെരുന്നാട്ടില്ലത്ത് മനോജ് നമ്പൂതിരി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വിഷ്ണു എസ് നായർക്ക് നൽകി നിർവഹിച്ചു. ഓഗസ്റ്റ് 27 മുതൽ 31 വരെയാണ് പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് പൊൻകുന്നം ഗണേശോത്സവും ഹിന്ദുമഹാസമ്മേളനവും നടക്കുന്നത്.
ക്ഷേത്രം മാനേജർ ഡി യദുകൃഷ്ണൻ,ഗണേശോത്സവ സമിതി അധ്യക്ഷൻ കെ ജി കണ്ണൻ,സ്വാഗതസംഘം ചെയർമാൻ ടി ജി സത്യപാൽ, ജനറൽ കൺവീനർ ജി ഹരി ലാൽ, യൂത്ത് കോഡിനേറ്റർ അക്ഷയ് എസ്, അജി പടിയപ്പള്ളിൽ, ബി ജി പ്രസാദ്, രാജേന്ദ്രൻ ചിറക്കടവ്,നിതിൻ പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.

+ There are no comments
Add yours