പാലാ:കോട്ടയം ജില്ലയിലെ നാലമ്പല നഗരിയായ രാമപുരത്തുള്ള അതിപുരാതനമായ പൂവക്കുളം ശ്രീ ഹനുമാൻസ്വാമി ദേവസ്ഥാനത്ത് രാമായണമാസാചരണം 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. എല്ലാ ദിവസവും ശ്രീ ഹനുമാൻസ്വാമിയുടെ നടയിൽ പൂജയും ഭക്തർക്ക് സ്വന്തമായി അർച്ചനയും മാലചാർത്തൽ തുടങ്ങിയ വഴി പാടുകളും നടത്തുന്നതിനുള്ള അവസരങ്ങളും ഉണ്ടായിരിക്കും.ഇതിനോടനുബന്ധിച്ച് അയ്യൻകുഴയ്ക്കൽ ശ്രീധർമ്മശാസ്‌ത മഹാദേവക്ഷേത്രത്തിൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും നട തുറക്കുന്നതും രാവിലെ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതുമാണ്.

ഞായർ ദിവസങ്ങളിൽ ദർശനത്തിനെത്തുന്ന ദക്തജനങ്ങൾക്ക് ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ്റ് പത്തിന് രാവിലെ 10ന് ബ്രഹ്മശ്രീ സുജിത് വൈകുണ്‌ഠം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന രോഗദുരിതശമനം കുടുംബ ഐക്യം ഇവയ്ക്കുള്ള ശ്രീ ആഞ്ജനേയഹോമം നടക്കും.

+ There are no comments
Add yours