വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി

Estimated read time 0 min read
Share :

എരുമേലിയിലെ വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി. എരുമേലി ടൗണിൽ പ്രവർത്തിക്കുന്ന എരുമേലി ഫിഷറീസ് എന്ന സ്ഥാപനത്തിൽ തിങ്കളാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. സംഭവത്തിൽ കടയിലെ ജീവനക്കാരായ നവാസ്, നൗഫൽ എന്നിവർക്ക് പരിക്കേറ്റു. കടയിൽ കയറി ആക്രമിച്ചതായും അസഭ്യം പറഞ്ഞതായും ഇവർ പറയുന്നു. ഇവരെ എരുമേലി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

എരുമേലി ഫിഷറീസിൽ മീനിന് വില കുറച്ച് വിറ്റുതുമായി ബന്ധപ്പെട്ട് തർക്കമാണ് സംഘർഷത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. ഷെമീർഖാൻ,ജാഫർ, ഷിജു പീറ്റർ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരുമാണ് ആക്രമണത്തിന് പിന്നിലെന്നും എരുമേലിയിലെ പ്രമുഖരാണ് ഗുണ്ടാ സംഘത്തിന് പിന്നിലെന്നും കെ.എച്ച് ഷാനവാസ് കിഴക്കേയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഈ സംഘത്തിൽ പെട്ടവർ എരുമേലി മഹല്ല മുസ്ലീം ജമാഅത്ത് സെക്രട്ടറി മിഥുലാജിൻ്റെ കാറിന് കേടുപാട് വരുത്തിയതായും ആക്ഷേമുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours