അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപ ആക്കി ഉയർത്തണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

Estimated read time 1 min read
Share :

കേരളത്തിലെ അഭിഭാഷകരുടെ നിലവിലുള്ള ക്ഷേമനിധി അപര്യാപ്തമാണെന്നും 10 ലക്ഷം എന്നത് 25 ലക്ഷം ആക്കി ഉയർത്തണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്ക ൽ  എംഎൽഎ. അഭിഭാഷക ക്ഷേമനിധി ഉയർത്തുന്നത് മൂലം സർക്കാരിന് യാതൊരു അധിക ബാധ്യതയും ഉണ്ടാകുന്നില്ല ഈ കാര്യങ്ങൾ അടുത്ത നിയമസഭാ സ മ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോയേഴ്സ് കോൺഗ്രസ് (എo )കാഞ്ഞിരപ്പള്ളി മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയാ യിരുന്നു അദ്ദേഹം.

തോമസ് കുര്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാ പ്രസിഡണ്ട് സണ്ണി ചാത്തുകുളം, സാജൻ കുന്നത്ത്, സുമേഷ് ആൻഡ്രൂസ്, എബ്രഹാം പറമ്പിൽ, ജോബി ജോസ്, റഫീഖ് ഇസ്മായിൽ, ജോളി ജെയിംസ്, അലോഷ്യസ് ജോൺ, സാജൻ അഞ്ചനാടൻ, ജിൻസി ജോസഫ്, എബിൻ കുര്യൻ, ഡാർലി എം സെബാസ്റ്റ്യൻ, ജോർജ് കുട്ടി തടത്തിലാങ്കൽ എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours