എലിക്കുളം കുരുവിക്കൂട് കവലയിൽ പ്രവർത്തിക്കുന്ന എലിക്കുളം നാട്ടുചന്തയ്ക്ക് പ്രവർത്തന മികവിന് കണ്ണിമല ഫാർമേഴ്‌സ് ക്ലബിന്റെ പുരസ്‌കാരം. ജില്ലാ പ ഞ്ചായത്തംഗം പി.ആർ.അനുപമ അവാർഡ് സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് പി.ഡി.ജോൺ പവ്വത്ത് അധ്യക്ഷത വഹിച്ചു. നാട്ടുചന്ത രക്ഷാധികാരി മാത്യൂസ് പെരുമന ങ്ങാട്ട്, പ്രസിഡന്റ് വി.എസ്.സെബാസ്റ്റ്യൻ വെച്ചൂർ, സെക്രട്ടറി രാജു അമ്പലത്തറ, വിൽസൺ പാമ്പൂരി, ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹനകുമാർ കുന്നപ്പള്ളിക്ക രോട്ട് തുടങ്ങിയവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു.


+ There are no comments
Add yours