ജലനിധി ചിറക്കടവ് പഞ്ചായത്തിൽ അനുവദിച്ച മഴവെള്ള സംഭരണികൾ വിജയകരമായി പൂർത്തീകരിച്ച ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപര മാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ബിപിഎൽ വിഭാഗങ്ങൾക്കായി 12 മഴവെള്ള സംഭരണികൾ കൂടി മന്ത്രി ചിറക്കടവ് പഞ്ചായത്തിൽ മന്ത്രി അനുവദിച്ചു. മഴവെള്ള സംഭരണികളുടെ ഔപചാരികമായ ഉദ്ഘാടനം ചിറക്കടവ് പഞ്ചായത്ത് രണ്ടാം വാർഡിൽ വട്ടക്കാവുങ്കൽ തങ്കമ്മ ചന്ദ്രന്റെ പുരയിടത്തിൽ സ്ഥാപിച്ച മഴവെള്ള സം ഭരണിയിൽ വെള്ളം എടുത്ത് മന്ത്രി നിർവഹിച്ചു.
ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആർ ശ്രീകുമാർ, വൈസ് പ്രസിഡണ്ട് സതീ സുരേ ന്ദ്രൻ, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, വാർഡ് മെമ്പർ ഐഎസ് രാമചന്ദ്രൻ, ഷാജി പാബൂരി, മിനി സേതുനാഥ, ഷാജി നല്ലേപറമ്പിൽ, വീ.ഡി റെജികുമാർ, അമ്പിളി ശിവദാസ്, ഷാക്കി സജീവ്, കെ.ജി രാജേഷ് എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours