ബസ് പിന്നോട്ട് ഉരുണ്ട് കടയും വീടും ഇടിച്ചു തകർത്തു

Estimated read time 1 min read
Share :

മുണ്ടക്കയം പുഞ്ചവയലിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് പിന്നോട്ട് ഉരുണ്ട് കടയും വീടും ഇടിച്ചു തകർത്തു. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും ക ടയിലും വീട്ടിലും ആളുകൾ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം വഴിമാറി. രാവിലെ 9 .30 ഓടെയാണ് അപകടം. പുഞ്ചവയൽ ടൗണിന് സമീപമുള്ള ബാങ്ക് പടിക്കൽ ആളെ ഇറക്കുന്നതിനിടയിൽ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പിന്നിലേക്ക് ഇറക്കത്തിൽ ബസ് 100 മീറ്ററോളം ഉരുണ്ട് നീങ്ങി.

സമീപമുള്ള ടൗണിലേക്ക് പാഞ്ഞെത്തിയാൽ അപകടം ഉണ്ടാകുമെന്നതു കണ്ട് ഡ്രൈവർ വാഹനം വെട്ടിച്ച് സൈഡിലേക്ക് മാറ്റുകയും കടയിലേക്കും വീട്ടിലേക്കും ഇടിച്ചു കയറുകയും ആയിരുന്നു. പുല്ലാട്ട് കുന്നേൽ രാജേഷിന്റെ കടയും പുത്തൻപുരയ്ക്കൽ തങ്കമ്മ തോമസിന്റെ വീടും തകർന്നു. തങ്കമ്മ തോമസ് പള്ളിയിൽ പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കടയിലും ആളുകൾ ഇല്ലായിരുന്നു.

മുണ്ടക്കയം പുഞ്ചവയൽ റൂട്ടിൽ സർവീസ് നടത്തുന്ന മുഹമ്മദസിന്റെ ബ്രേക്കാണ് ഇറക്കത്തിൽ നഷ്ടപ്പെട്ടത്. കുത്തറക്കത്തിൽ നൂറു മീറ്ററോളം പുറകോട്ട് വന്ന് ക ടയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവറുടെ മനോധൈര്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഇടിച്ചു കയറിയ കെട്ടിടത്തിൽ മൂന്നോളം വ്യാപാരസ്ഥാപ നങ്ങ ളും വീടും സ്ഥിതി ചെയ്യുന്നതാണ് അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours