കാഞ്ഞിരപ്പള്ളി : എൻ. എച്ച്. അൻവർ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷങ്ങൾ. കേബിൾ ചാനൽ വിഭാഗത്തിൽ മികച്ച മികച്ച ക്യാമറ പേഴ്‌സൺ അവാർഡ് ലഭിച്ചത് ദൃശ്യന്യൂസ് ക്യാമറാമാൻ കാഞ്ഞിരപ്പള്ളി സ്വദേശി ബിജു തോമസിന്. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസ്സോസ്സിയേ ഷൻ പ്രസിഡന്റും കേരളവിഷൻ മുൻ ചെയർമാനും ആയിരുന്ന എൻ എച്ച് അൻവറിന്റെ സ്‌മരണാർത്ഥം എൻ എച്ച് അൻവർ ട്രസ്റ്റ് ഏർപ്പെടുത്തിയ സംസ്ഥാന മാ ധ്യമ പുരസ്ക്കാരങ്ങൾ ആണ് ഇന്ന് പ്രഖ്യാപിച്ചത്.

കാഞ്ഞിരപ്പള്ളി മുല്ലശ്ശേരിൽ എം.ടി. തോമസ്, ലീലാമ്മ തോമസ് ദമ്പതികളുടെ രണ്ടാമത്തെ മകനായ ബിജുവിന്റെ ഭാര്യ മഞ്ജു ബിജു. റിയ, സ്റ്റീവ് ടോം, ഐറിൻ തെരേസ എന്നിവർ മക്കളാണ്. കഴിഞ്ഞ 15 വർഷങ്ങളായി ദൃശ്യ ചാനലിൽ ക്യാമറാമാൻ ആയി ജോലി ചെയ്യുന്ന ബിജു തോമസ്, ഔസേപ്പിന്റെ ഒസ്യത്ത് എന്ന സി നിമയിൽ ഒരു വേഷം ചെയ്തിരുന്നു.
എൻ. എച്ച്. അൻവർ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തനത്തിന് നൽകി വരുന്ന സമഗ്ര സംഭാവന പുരസ്ക്‌കാരത്തിന് 24 ന്യൂസ്സ് ചീഫ് എഡിറ്റർ ആർ ശ്രീക ണ്‌ഠൻ നായരാണ് അർഹനായത് . മികച്ച സാറ്റലൈറ്റ് ന്യൂസ് ചാനൽ വിഭാഗത്തിലുള്ള അവാർഡിന് അർഹനായത് ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ചുരാജ് ആണ്. കേ ബിൾ ചാനൽ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ എ പി ഷാജി വയനാട് വിഷൻ, മികച്ച അവതാരക ദീപ ഹരി ദൃശ്യ ചാനൽ കോട്ടയം, ജൂറി പ്രത്യേക പരാമർശത്തിന് ബിനു ദാമോദരൻ യുസിവി ചാനൽ അമ്പലപ്പുഴ അർഹനായി.
എൻ ഇ ഹരികുമാർ, എം എസ് ബനേഷ്, കൃഷ്‌ണദാസ് പുലാപ്പറ്റ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മെയ്യ് 7 ന് 2 മണി ക്ക് എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന എൻ എച്ച് അൻവർ അനുസ്‌മരണ ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ അവാർഡുകൾ വിതരണം ചെയ്യും.

+ There are no comments
Add yours