മുണ്ടക്കയം ടൗണിൽ ബസ്റ്റാൻഡിന് സമീപമുള്ള ചായക്കടയിൽ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ മുണ്ടക്കയം പോലീസ് പിടിയിൽ. 30/4/2025 രാത്രി 7.30യോടെ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കടയുടമയായ യുവതിയുടെ സഹോദര നോടുള്ള മുൻവൈരാഗ്യം നിമിത്തം പ്രതികൾ രാത്രി 7.45യോടെ മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപമുള്ള ചായക്കടയിലെത്തി യുവതിയെയും യുവതിയുടെ സ ഹോദരനെയും സോഡാ കുപ്പിയും മറ്റുമായി ആക്രമിക്കുകയായിരുന്നു. സോഡാ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ മാരകമായ മുറിവും തോളെല്ലിന് പൊട്ടലും ഉ ണ്ടായ യുവതി ചികിത്സയിലാണ്. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് പ്രതികളെ കൃത്യ സ്ഥലത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു. അനന്തു കൃഷ്ണൻ (23) അഖിൽ കെ ആർ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
മുണ്ടക്കയം ടൗണിൽ ചായക്കടയിലെ അക്രമം പ്രതികൾ പിടിയിൽ
Estimated read time
0 min read
You May Also Like
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026
ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്സി
July 18, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours