വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് മെയ് ദിനാഘോഷം

Estimated read time 0 min read
Share :
പൊൻകുന്നം:സിഐടിയു വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് മെയ് ദിനാഘോഷം നടന്നു.പൊൻകുന്നം കെ.എസ്.ഇ.ബി ജംഗ്ഷനിൽ നി ന്ന് ആരംഭിച്ച റാലിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. പൊൻകുന്നം ടൗൺ ചുറ്റി നടന്ന പ്രകടനം രാജേന്ദ്രമൈതാനത്ത് സമാപിച്ചു. സിഐടിയു ജില്ലാ പ്രസി ഡൻ്റ് റെജി സഖറിയ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻറ് ബി ബിജു കുമാർ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് എസ് നായർ, സിപിഐഎം വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, സി.ഐ.ടി.യു വാഴൂർ ഏരിയ സെക്രട്ടറി ഡി ബൈജു, സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ് ഡി. സേതുലക്ഷ്മി, ജില്ലാ കമ്മിറ്റികളായ കെ ജി ബാബുക്കുട്ടൻ, ഗിരിജമണി ബാലകൃഷ്ണൻ, വിപി രാജമ്മ, ഏരിയ ട്രഷറർ ഐ എസ് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours